ബഷീർ അനുസ്മരണം
അസബാഹ് ആർട്സ് & സയൻസ് കോളേജിൽ ,ബഷീർ ദിനം ആചരിച്ചു. ജൂലൈ 5 ബഷീർ ദിനത്തിൽ ലൈബ്രറിയും മലയാള വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ബഷീർ അനുസ്മരണവും ഡോക്യുമെൻ്ററി പ്രദർശനവും ശ്രദ്ധേയമായി. ലൈബ്രേറിയൻ ഷൗക്കത്തലി ഖാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പ്രിൻസിപ്പാൾ മുഹമ്മദ് കോയ എം.എൻ ഉദ്ഘാടനം നിർവഹിച്ചു. MEട പൊന്നാനി കോളേജിലെ അധ്യാപകനും എഴുത്തുകാരനുമായ സഫറാസ് അലി മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിൽ അസബാഹ് ട്രസ്റ്റ് പ്രസിഡണ്ട് PPM അഷറഫ്, ട്രസ്റ്റ് അംഗങ്ങളായ സലാം മാസ്റ്റർ, അബ്ദുൾ റഹ്മാൻ, യൂണിയൻ ചെയർപേഴ്സൻ നുസൈബ നദ്റാൻ ' പ്രവീൺ കെ.യു, സ്മിത വി.പി എന്നിവർ സംസാരിച്ചു. തുടർന്ന് എം .എ റഹ്മാൻ സംവിധാനം ചെയ്ത ബഷീർ ദമാൻ എന്ന ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു..