ലൈബ്രറി വാരാചരണത്തിന് തുടക്കമായി
ലൈബ്രറി വാരാചരണത്തിന് തുടക്കമായി.
വിദ്യാർഥികളിലും ഉദ്യോഗാർഥികളിലും ലൈബ്രറി ഉപയോഗം കാര്യക്ഷമമാക്കുന്നതിനും,പുതിയ ഡിജിറ്റൽ സാങ്കേതികത വിദ്യ ലൈബ്രറി ഉപയോഗത്തിൽ കാര്യക്ഷമമായി പ്രയോജന പ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ലൈബ്രറി വാരാചരണം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ആരംഭിച്ചു.
മലയാളം അറബിക് ഡിപ്പാർട്ടുമെൻ്റുകളും ലൈബ്രറി ഡിപ്പാർട്മെന്റും സംയുക്തമായി വിപുലമായ പുസ്തക പ്രദർശനം സംഘടിപ്പിച്ചു . പുസ്തക പ്രദർശനത്തിൻ്റെ ഉദ്ഘാടനം കോളേജ് കമ്മിറ്റി പ്രസിഡണ്ട്
PPM അഷറഫ് നിർവഹിച്ചു.
പ്രിൻസിപ്പാൾ പ്രൊഫ.
M Nമുഹമദ് കോയ അദ്ധ്യക്ഷത വഹിച്ചു. വായനയെയും മാറി വരുന്ന വായനാ സംസ്ക്കാരത്തെയും കുറിച്ച് ലൈബ്രറേറിയനും എഴുത്തുകാരനുമായ ഷൗക്കത്തലിഖാൻ പ്രഭാഷണം നടത്തി.നൗഫൽ കെ.കെ, ഷഫീഖ്, പ്രവീൺ കെ.യു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. സ്മിത vp, സഫൂറ, ജാൻസി J ,അഫ്‌റ എന്നിവർ പുസ്തക പ്രദർശനത്തിന് നേതൃത്വം നൽകുകയും പുസതകങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു.
.